.

പള്ളുരുത്തി : മണ്ഡലം സർവീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന PMSCB സ്മാർട്ട് മാർട്ടിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി.

പള്ളുരുത്തി : വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ പി സെൽവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാതാരം സുധീ കോപ്പ സമ്മാനങ്ങൾ നൽകി. ബാങ്ക് വൈസ് പ്രസിഡൻറ് കെ സുരേഷ് ഡയറക്ടർ, ബോർഡംഗം എ എം ഷെരീഫ്, അസിസ്റ്റൻറ് രജിസ്ട്രാറും ബാങ്ക് സെക്രട്ടറിയുമായ കെ എം നജ്മ എന്നിവർ സംസാരിച്ചു. സമ്മാനവിതരണച്ചടങ്ങിൽ PMSCB ഭരണസമിതി അംഗങ്ങളായ എ പി റഷീദ്, സി ആർ ബിജു, ഹേമ ജയരാജ്, വി ജെ തങ്കച്ചൻ, അസിസ്റ്റൻറ് സെക്രട്ടറി സജിതകുമാരി, സഹകാരികൾ ഉപഭോക്താക്കൾ, ജീവനക്കാർ, തുടങ്ങിയവർ സന്നിഹിതരായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 10, 2023, 12:25 a.m. | Palluruthy