.

പള്ളുരുത്തി : പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിദ്യാരംഭം സംഘടിപ്പിച്ചു.

പള്ളുരുത്തി : മുൻ എംഎൽഎയും അധ്യാപകനും ആയിരുന്ന ടി പി പിതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ സ്നേഹഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി ഡി തോമസ്, റിട്ട. സബ് കളക്ടർ വി ഡി എം ബഷീർ എന്നിവർ മുഖ്യ അതിഥികളായി. വായനശാല പ്രസിഡൻറ് വി പി ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ആർ തുളസിദാസ്, എം സി സുരാജ്, ടി കെ സുധീർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നിർവഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 24, 2023, 7:23 p.m. | Palluruthy