.

പള്ളുരുത്തി : പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടന്നു.

പള്ളുരുത്തി : പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേമ്പനാട് കായൽ സംരക്ഷിക്കുക, മനുഷ്യൻറെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പെരുമ്പടപ്പ് ബസ്റ്റാൻഡിൽ നടന്ന നിൽപ്പ് സമരം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ കൂട്ടായ്മ സെക്രട്ടറി സി വി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. പി ആർ അജാമളൻ പ്രസിഡൻറ് പരിസ്ഥിതി സൗഹൃദ കൂട്ടായ്മ അധ്യക്ഷനായി. കെ കെ സത്യപാലൻ, വി ബി ഗോപിദാസ്, കെ എ ബാബു എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 24, 2023, 10:30 p.m. | Palluruthy