.

പള്ളുരുത്തി : KVVES കൊച്ചി നിയോജകമണ്ഡലം കമ്മറ്റി കൊച്ചിയിലെ 4000 വ്യാപാരികൾക്കായി കുടുംബസുരക്ഷ പദ്ധതി ഒരുക്കി.

പള്ളുരുത്തി : മരണത്തോടെ അനാഥമാകുന്ന വ്യാപാരികളുടെ കുടുംബത്തിന് സംരക്ഷണത്തിന്റെ സുരക്ഷാ കവചം ഒരുക്കിയിരിക്കുകയാണ് KVVES. കൊച്ചി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദ്ധതിയുടെ ഉദ്‌ഘാടനം പള്ളുരുത്തി വ്യാപാരഭവനിൽ വെച്ച് ജില്ലാപ്രസിഡന്റ് പി സി ജേക്കബ്ബ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഡിലൈറ്റ്പോൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി പി സി സുനിൽകുമാർ, ജില്ലാസെക്രട്ടറി കെ എ ജോസഫ്, വൈസ്പ്രസിഡന്റുമാരയ കെ വി തമ്പി, എ എസ് യേശൂദാസ്, തോംസൺ ജോസ്, റാഫേൽ സേവ്യർ, എസ് കമറുദ്ദീൻ, രേഖാ തോമസ്, ഡാനിയൽ ആൻറണി, റിഡ്ജൻ റിബല്ലോ, എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 11:33 p.m. | Palluruthy