.

പള്ളുരുത്തി : KLM - കൊച്ചിയുടെ നേതൃത്വത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സഹകരണത്തോടു കൂടി മുദ്ര ലോൺ മേള സംഘടിപ്പിച്ചു.

പള്ളുരുത്തി : സെന്റ്. തോമസ് മൂർ പാരിഷ് ഹാളിൽ KLM കൊച്ചി പ്രസിഡന്റ് ആൽബി ഗോൺസാൽവിസിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ, കൊച്ചി രൂപത ചാൻസലർ റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണവും ലോൺ വിതരണവും ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്സിക്യൂട്ടീവ് ഡയറക്ടർ എ ബി വിജയകുമാർ നിർവഹിച്ചു. KLM സംസ്ഥാന ഡയറക്ടർ റവ.ഫാ പ്രസാദ് കണ്ടത്തിപറമ്പിൽ സ്വാഗതവും ബാങ്ക് ഓഫ് മഹാരാഷ്ട്ര സോണൽ മാനേജർ അരുൺ വി അമുഖ പ്രസംഗവും, ISF കൈറ്റിൻ പാർട്ട്ണർമാരായ ജോസഫ് മാത്യു, മനു മാത്യു, സെക്രട്ടറി റോണി റിബല്ലോ, അലക്സ് പനഞ്ചിക്കൽ, KLM സംസ്ഥാന വനിത ഫോറം സെക്രട്ടറി ബെറ്റ്സി ബ്ലെയ്സ്, വനിത ഫോറം പ്രസിഡന്റ് ശോഭ ആന്റെണി എന്നിവർ ആശംസകൾ അർപ്പിച്ചു. KLM സംസ്ഥാന ട്രഷറർ ഡിക്സൻ മനീക്ക് നന്ദി അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 13, 2023, 11:24 p.m. | Palluruthy