.

പള്ളുരുത്തി : സംഗീതജ്ഞൻ വി എസ് കൃഷ്ണൻ ഭാഗവതർ 8-ാമത് അനുസ്മരണം നടന്നു.

പള്ളുരുത്തി : സംഗീത സംവിധായകൻ ടി.എസ് രാധാകൃഷ്ണൻ ഭദ്രദീപം തെളിച്ചു. കെ ജെ മാക്സി MLA അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് വി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് സെക്രട്ടറി വി കെ പ്രതാപൻ അവതരിപ്പിച്ചു. സിനിമാ നടൻ അരൂൺ ലോഷ്, വിബിൻ സേവ്യർ, കെ എം ധർമ്മൻ, ഇടക്കൊച്ചി സലിം കുമാർ, ഷീബാ ഡ്യൂറോം, കെ പി സുധീർ രാജ് എന്നിവർ സംസാരിച്ചു. വി എസ് കൃഷ്ണൻ ഭാഗവതർ പുരസ്ക്കാരം അരൂർ പി കെ മനോഹരനു നൽകി. കലാനിലയം പീറ്റർ, കൊച്ചിൻ ഇബ്രാഹിം, പീറ്റർ ജോസ്, ഒ കെ പ്രകാശൻ, ടൈമിങ്ങ് പോൾ എന്നി കലാകാരന്മാരെ ആദരിച്ചു. SSLC, Plus 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസഹായം നൽകി. പഞ്ചരത്ന കീർത്തനാലാപനവും, ഡാൻസ് കലാമന്ദിറിന്റെ നൃത്തസന്ധ്യയുമുണ്ടായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 3, 2023, 4:20 p.m. | Palluruthy