.

പള്ളുരുത്തി : എസ്ഡിപിവൈ മോഡൽ എൽ പി സ്കൂളിൻ്റെ വാർഷികാഘോഷവും രക്ഷാകർതൃ ദിനവും നടന്നു.

പള്ളുരുത്തി : എസ്ഡിപിവൈ സ്കൂളുകളുടെ മാനേജർ എ കെ സന്തോഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ മുൻസിഫ് മജിസ്ട്രേറ്റും പൂർവ്വ വിദ്യാർത്ഥിയുമായ കെ എം ശ്രീദേവി മുഖ്യ അതിഥിയായി. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു എസ്ഡിപിവൈ പ്രസിഡൻറ് സി ജി പ്രതാപൻ, സിനിമാതാരം സാജൻ പള്ളുരുത്തി, നഗരസഭ കൗൺസിലർ സി ആർ സുധീർ, ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ്, സ്കൂൾ ഉപദേശക സമിതി അംഗം കെ ശശിധരൻ, പിടിഎ പ്രസിഡൻറ് രേഷ്മ പ്രബിൻ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ബിന്ദു രാഘവൻ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷ പരിപാടികൾ പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ ആയിരുന്നു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ഫലാഖ് എച്ച് അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി രക്ഷാ പി എസ് സ്വാഗതം ആശംസിച്ചു. കുമാരി നിൻസ നാസിം കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ നയന ടി എഫിനൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 15, 2023, 9:33 p.m. | Palluruthy