.

പള്ളുരുത്തി : സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ജോഷി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു.

പള്ളുരുത്തി : SDPY സ്ക്കൂൾ മുൻ പ്രധാന അധ്യാപകനും മുൻ MLA യുമായിരുന്ന T P പീതാംബരൻ മാസ്റ്ററേയും മട്ടാഞ്ചേരി TD സ്കൂൾ അധ്യാപകനായ സുധീഷ് ക്ഷേണായ് മാസ്റ്ററേയും കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്‌ സന്തോഷ് കുമാർ പുരസ്കാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ് K A സജീവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി T K ബാലൻ സ്വാഗതം ആശംസിച്ചു. ഡിവിഷൻ കൗൺസിലർ സോണി കെ ഫ്രാൻസിസ്, സുദേവ് പള്ളുരുത്തി എന്നിവർ ആശംസ നേർന്നു. അജയഘോഷ് നന്ദി രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 6, 2023, 11:57 p.m. | Palluruthy