NEWS
.
പള്ളുരുത്തി: എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 19 വിദ്യാർത്ഥികളെ സിപിഎം അനുമോദിച്ചു.
സിപിഎം ഇടക്കൊച്ചി വില്ലേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 19 വിദ്യാർത്ഥികളെ അനുമോദിച്ചു. കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഷിബിൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനിൽ കുമാർ സ്വാഗതം അർപ്പിക്കുകയും പതിനേഴാം ഡിവിഷൻ കൗൺസിലർ രഞ്ജിത്ത് മാസ്റ്റർ, എംഎസ് ഷോബിതൻ, എം.എം. ഷെരീഫ്, പി.എച്ച്. ഹാരിസ് എന്നിവർ ആശംസ അർപ്പിച്ചു. നന്ദൻ കെ.എസ് ചടങ്ങിന് നന്ദി അർപ്പിച്ചു.
LifeKochi Web Desk | Aug. 17, 2021, 8:06 p.m. | Palluruthy