.

പള്ളുരുത്തി : ഇടകൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും, കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം പ്രേമചന്ദ്രൻ്റെ നാലാം ചരമ വാർഷീകം ആചരിച്ചു.

പള്ളുരുത്തി : ഇന്ദിരാഗാന്ധി സാംസ്കാരിക വേദി പള്ളുരുത്തി വെളിയിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കെ. പി .സി .സി .മുൻ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി സാംസ്ക്കാരിക വേദി ചെയർമാൻ എ.ജെ.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ആർ. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ അഭിലാഷ് തോപ്പിൽ, എം.എ. ജോസി, ജോസഫ് ആലുങ്കൽ ,ടി.എ. സിയാദ്, പെക്സൺ ജോർജ്, ഷിജു ചിറ്റേപ്പള്ളി, റഹിസ സലാം എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 3, 2023, 7:31 p.m. | Palluruthy