.

പള്ളുരുത്തി : അധ്യാപക ദിനത്തിൽ റിട്ട. അധ്യാപികയായ രാജം ടീച്ചറെ കൊച്ചിയിലെ യാസ്മിൻ ഫൗണ്ടേഷൻ ആദരിച്ചു.

പള്ളുരുത്തി : 32 വർഷം അദ്ധ്യാപികയായിരുന്ന രാജം ടീച്ചർ വ്യത്യസ്ത രചനകൾ നടത്തിയ സാഹിത്യകാരി കൂടിയാണ്. ടീച്ചറുടെ സൃഷ്ടികളിൽ സ്കൂൾ ജീവിതവുമായും വിദ്യാർത്ഥികളുമായും ബന്ധപ്പെട്ട പ്രമേയങ്ങളാണ് നിഴലിച്ചു നിൽക്കുന്നത്. സുഭാഷ് ചന്ദ്രന്റെ കവിതകൾ, പ്രിയപ്പെട്ട കാലം, സ്നേഹ ചൂരൽ, എച്ച് അമ്മ, ഗുരു നിത്യയും എന്റെ ജീവിതവും എന്നീ കൃതികൾ പ്രസിദ്ധമാണ്. കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, യാസ്മിൻ ഫൗണ്ടേഷൻ ചെയർമാൻ എൻ കെ എം ഷെരീഫ്, മുരളീധരൻ മാസ്റ്റർ, സാജൻ പള്ളുരുത്തി, ഇടക്കൊച്ചി സലിംകുമാർ, സുധി കോപ്പ, വി പി ശ്രീലൻ, അജയഘോഷ് , പള്ളുരുത്തി സുബൈർ, ഷൈല സലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 6, 2023, 6:58 p.m. | Palluruthy