.

പള്ളുരുത്തി : അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലിയുടെ ഭാഗമായി പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ആചാര പറയെടുപ്പ് നടന്നു .

പള്ളുരുത്തി : അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലിയുടെ ഭാഗമായി പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ആചാര പറയെടുപ്പ് നടന്നു. കാലങ്ങളായി നടക്കുന്ന ആചാരമാണിത്. പള്ളുരുത്തി ട്രാഫിക്ക് പൊലീസ് സ്റ്റേഷന് മുന്നിലാണ് ആദ്യ പറയെടുപ്പ് നടന്നത്. പിന്നീട് പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന കെട്ടിടത്തിനു മുന്നിലും ഒടുവിൽ നിലവിലെ പൊലീസ് സ്റ്റേഷനു മുന്നിലും പറയെടുപ്പ് നടന്നു. നെല്ല് , ഉണക്കലരി, കരിമ്പ് , മഞ്ഞൾ , കുരുമുളക്, അവിൽ, മലർ, ഉണക്കമുന്തിരി ,കൽക്കണ്ടം , ശർക്കര, പഴം എള്ള്, ചുക്ക് തുടങ്ങിയ വിഭവങ്ങളാണ് പറ നിറക്കാൻ ഒരുക്കിയത്. സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ ആദ്യ പറ നിറച്ച് നൽകി. അസി.കമ്മീഷണർ കെ.ആർ. മനോജ് , പൊലീസ് ഇൻസ്പെക്ടർ സുനിൽ ജോസഫ് , എസ്.ഐ.പി പി. ജസ്റ്റിൻ എന്നിവർ പറ വഴിപാടിന് നേതൃത്വം നൽകി. രാജഭരണകാലത്ത് ഭരണനിർവ്വഹണം നടത്തുന്ന കച്ചേരി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പിൽക്കാലത്ത് പൊലീസ് സ്റ്റേഷനായി മാറിയത്. രാജഭരണം മാറി ജനാധിപത്യ ഭരണം വന്നപ്പാഴും പഴയ രീതിക്ക് മാറ്റം വരുത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തന്നെയാണ് അന്നു മുതൽ പറ വഴിപാട് നടത്തിവന്നത്. പിന്നീട് ഈ ചടങ്ങിന് ആഭ്യന്തര വകുപ്പ് അനുമതി നൽകുകയായിരുന്നു. മുണ്ടും, നേരിയതും ധരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തത്. കെ.സേതുരാമൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ, കെ.ആർ.മനോജ് അസിസ്റ്റൻ്റ് കമ്മീഷണർ മട്ടാഞ്ചേരി, പി.പി.ജെസ്റ്റിൻ സബ്ബ് ഇൻസ്പെക്ടർ പള്ളുരുത്തി, സാബു എൻ.ജെ. സബ്ബ് ഇൻസ്പെക്ടർ ട്രാഫിക് പള്ളുരുത്തി, പ്രസീത എം. അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ, മണിക്കുട്ടൻ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ, അഖിൽ അയ്യപ്പൻ സിവിൽ പോലീസ് ഓഫീസർ, പള്ളുരുത്തി, നാരായണൻകുട്ടി എ.എസ്.ഐ. പള്ളുരുത്തി, രവികുമാർ സി.പി.ഒ, അനീഷ് സി.പി.ഒ, പോൾ പി.ജെ. സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 3, 2023, 2:07 a.m. | Palluruthy