.

പള്ളുരുത്തി : ലയൺസ് ക്ലബ് കൊച്ചിൻ എലൈറ്റ് ഓണാഘോഷ പരിപാടികൾ പള്ളുരുത്തി കാരുണ്യ ഭവനിലെ അമ്മമാർക്കൊപ്പം ആഘോഷിച്ചു.

പള്ളുരുത്തി : ആഘോഷ പരിപാടികൾക്ക് പ്രസിഡൻറ് ഓ സി ജോൺ, സെക്രട്ടറി കാൻസൺ മെൻ്റസ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പർമാരായ കെ എ എഫ് ഹെൻട്രി, ആൽഫ്രഡ് സേവിയർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കളികളും കലാപരിപാടികളും ഓണസദ്യയുമായി നടന്ന ആഘോഷ പരിപാടികളിൽ കാരുണ്യ ഭവൻ അന്തേവാസികൾക്ക് ഓണപ്പുടവുകളും വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 10, 2023, 9:10 p.m. | Palluruthy