.

പള്ളുരുത്തി : പള്ളുരുത്തി കനിവ് പാലിയേറ്റീവ് ടി കെ വത്സൻ സ്മാരക സൗജന്യ ഫിസിയോ തെറാപ്പി സെന്ററിന്റെ രണ്ടാം വാർഷിക സംഗമം നടത്തി.

പള്ളുരുത്തി : സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എ പീറ്റർ അധ്യക്ഷനായി. സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം സി എൻ മോഹൻ നിർവഹിച്ചു. വളണ്ടിയർമാരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് ആദരിച്ചു. പി എച്ച് ഹാരീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി വി അനിത, കൊച്ചി നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ വി എ ശ്രീജിത്ത്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, കൗൺസിലർമാരായ അഡ്വ. പി എസ് വിജു, അഡ്വ. അശ്വതി വത്സൻ, സി ആർ സുധീർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 21, 2023, 12:40 a.m. | Palluruthy