.

പള്ളുരുത്തി : ലത്തീൻ സമുദായത്തിൻറെ അവകാശപ്രഖ്യാപന വേദിയായി - KLCA സുവർണ്ണ ജൂബിലി സമ്മേേളനം.

പള്ളുരുത്തി : രാഷ്ട്രീയമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട ലത്തീൻ സമുദായത്തിൻറെ അവകാശ പ്രഖ്യാപന വേദിയായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻറെ സുവർണ്ണജൂബിലി സമ്മേളനം. ആയിരക്കണക്കിന് സമുദായാംഗങ്ങൾ പങ്കെടുത്ത റാലികൾ സമ്മേളന വേദിയായ ഷെവലിയാർ കെ ജെ ബെർളി നഗറിൽ സംഗമിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം കെ ആർ എൽ സി സി പ്രസിഡൻറ് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്കർ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയത്തിൽ സമുദായത്തിൻറെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണ്. പിന്നാക്ക ദുർബല വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശസംരക്ഷണത്തിനും ഇതര വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി കൂട്ടായ്മയ്ക്ക് രൂപം നൽകുന്നതിനും അതിനെ ഒരു രാഷ്ട്രീയ സമ്മർദ്ദശക്തിയായി വളർത്തുന്നതിനും ലത്തീൻ സമുദായം നേതൃത്വം നൽകുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. ഭരണഘടനാ പരമായ വിദ്യാഭ്യാസ, ഉദ്യോഗ സംവരണങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ എടുക്കുന്ന സാമൂഹിക നീതിക്കെതിരായ പ്രതികൂല നയങ്ങൾ തിരുത്തണമെന്നും സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളുടെ അധികാരപങ്കാളത്തത്തിലെ അന്തരം വർദ്ദിപ്പിക്കുന്ന നയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തീര നിയന്ത്രണ വിജ്ഞാപനം മൂലം തടസ്സപ്പെട്ടിരിക്കുന്ന തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാകളുടെയും ഭവന നിർമ്മാണമുൾപ്പെടെയുള്ള പ്രാദേശിക വികസനപദ്ധതികൾ മുന്നോട്ടുപോകുന്നതിന് സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണം, തീരവാസികളെ ബാധിക്കുന്ന വികസന പദ്ധതികൾക്ക് രൂപം നൽകുമ്പോൾ മാന്യമായ പുനരധിവാസപാക്കേജുകൾ ഉറപ്പാക്കുകയും പദ്ധതി രൂപീകരണത്തിൽ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകുകയും വേണം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഗുരുതരമായ തീരശോഷണവും കടലാക്രമണവും നേരിടുന്ന പ്രദേശങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കണം. ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടൽഭിത്തിയുടെ സാധ്യതകൾ പരിശോധിക്കണം. ചെല്ലാനത്തെ കടൽഭിത്തിയുടെ രണ്ടാം ഘട്ടം നിർമ്മാണം പൂർത്തിയാക്കുന്നതിന് സർക്കാർ പണം അനുവദിക്കുകയും മഴയ്ക്ക് മുമ്പ് നിർമ്മാണപ്രവർത്തനങ്ങൾ പൂത്തിയാക്കുകയും വേണം. വിഴിഞ്ഞം വിഷയത്തിൽ ലത്തീൻ സമുദായത്തെ ഒറ്റപ്പെടുത്തിയ സർക്കാർ നടപടികളിൽ സമ്മേളനം ശക്തമായി പ്രതിഷേധം അറിയിക്കുകയും, നീതിരഹിതമായി സഭാമേലധ്യക്ഷൻമാർക്കും സമുദായാംഗങ്ങൾക്കുമെതിരെ ചുമത്തിയിട്ടുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കണം. ലത്തീൻ സമുദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ റവന്യൂ അധികാരികൾക്ക് കർശനമായ നിർദ്ദേശം നൽകണം. തീരനാട്ടിലും ഇടനാട്ടിലും മലനാട്ടിലുമായി 12 രൂപതകളിൽ വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കരുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ മുഖ്യപ്രഭാഷണം നടത്തി. കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബി ജെ പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൈബി ഈഡൻ എം പി, ബിഷപ്പുമാരായ റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി (കോട്ടപ്പുറം), റൈറ്റ് റവ. ജെയിംസ് ആനാപറമ്പിൽ (ആലപ്പുഴ), മോൺ മാത്യു കല്ലിങ്കൽ (വരാപ്പുഴ അതിരൂപത വികാർ ജനറൽ), മോൺ ഷൈജു പര്യാത്തുശ്ശേരി (കൊച്ചി രൂപത വികാർ ജനറൽ), കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെ ആർ എൽ സി സി ജനറൽ സെക്രട്ടറി തോമസ് തറയിൽ, കെ എൽ സി എ ജനറൽ സെക്രട്ടറി ബിജു ജോസി, മുൻ സംസ്ഥാന പ്രസിഡൻറും ജൂബിലി ചെയർമാനുമായ ആൻറണി നൊറോണ, ജനറൽ കൺവീനർ ടി എ ഡാൽഫിൻ, കെ. വി. തോമസ് കേരള സർക്കാർ പ്രത്യേക പ്രതിനിധി, കെ.ജെ. മാക്സി, എം.എൽ.എ. കൊച്ചി, എം. വിൻസൻറ്, കോവളം എം.എൽ.എ. ടി.ജെ.വിനോദ് എറണാകുളം എംഎൽ.എ., ഇ.ടി.ടൈസൻ മാസ്റ്റർ കൈപ്പമംഗലം എം.എൽ.എ., ദലീമ ജോജൊ അരൂർ എംഎൽ.എ, ഡൊമിനിക് പ്രസൻറേഷൻ, മുൻ മന്ത്രി, സാബു ജോർജ്ജ് ചെയർമാൻ കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ, രതീഷ് ആൻറണി സംസ്ഥാന ട്രഷറർ, ബെന്നി പാപ്പച്ചൻ സിഎസ്എസ് സംസ്ഥാന വൈസ് ചെയർമാൻ, ബാബു തണ്ണിക്കോട് സംസ്ഥാന പ്രസിഡൻറ്, കെഎൽഎം, ഷൈജു റോബിൻ കെസിവൈഎം ലാറ്റിൻ പ്രസിഡൻറ്, ഷേർളി സ്റ്റാൻലി കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡൻറ്, മോളി മൈക്കിൾ വി.ഐ.ഡി.ഇ.എസ് പ്രസിഡൻറ്, ആലീസ് ലൂക്കോസ് ഡബ്ല്യു ഐ.എൻ സൊസൈറ്റി എന്നിവർ പ്രസംഗിച്ചു. മുൻസംസ്ഥാന പ്രസിഡൻറുമാരായ ഷാജി ജോർജ,് അഡ്വ. റാഫേൽ ആൻറണി, സി.ജെ. റോബിൻ, ആൻറണി നൊറോണ, അഡ്വ. ജൂഡി ഡിസിൽവ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആൻറണി എം അമ്പാട്ട്, നെൽസൺ കോച്ചേരി, ജെ സഹായദാസ,് ഇ ഡി ഫ്രാൻസീസ് എന്നിവർക്ക് ആദരവ് നൽകി. സംഘാടക സമിതി ഭാരവാഹികളായ ഫാ. ആൻറണി കുഴിവേലി ഉപദേഷ്ടാവ്, കൊച്ചി രൂപത, പൈലി ആലുങ്കൽ പ്രസിഡൻറ് കൊച്ചി രൂപത, ജോർജ്ജ് ബാബു കൊച്ചി ജന. സെക്രട്ടറി, ജോബ് പുളിക്കൽ കൊച്ചി ട്രഷറർ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ വിൻസി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, നൈജു അറക്കൽ, സാബു കാനക്കാപ്പള്ളി, ജോസഫ്കുട്ടി കടവിൽ, അനിൽ ജോസ്, സെക്രട്ടറിമാരായ അഡ്വ. മജ്ഞു ആർ എൽ, ജോൺ ബാബു, ദേവസ്യ ആൻറണി, ഷൈജ ആൻറണി, ഹെൻറി വിൻസൻറ്, സാബു വി തോമസ്, രൂപതാ പസിഡൻറുമാരായ ആൽഫ്രഡ് വിൽസൻ നെയ്യാറ്റിൻകര, പാട്രിക് മൈക്കിൾ തിരുവനന്തപുരം, ലെസ്റ്റർ കാർഡോസ് കൊല്ലം, ക്രിസ്റ്റഫർ പത്തനാപുരം പുനലൂർ, എബി കുന്നേപ്പറമ്പിൽ വിജയപുരം, ജോൺ ബ്രിട്ടോ ആലപ്പുഴ, സി ജെ പോൾ വരാപ്പുഴ, അനിൽ കുന്നത്തൂർ കോട്ടപ്പുറം, ബിനു എഡ്വേർഡ് കോഴിക്കോട്, ഗോഡ്സൻ ഡിക്രൂസ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 27, 2023, 2:20 a.m. | Palluruthy