.

#mulanthuruthy

നന്മയുടെ കരുതലുമായി പഞ്ചായത്തും മുളന്തുരുത്തി മാർത്തോമ്മാ കത്തീഡ്രൽ പള്ളിയും...

കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കായി സമൂഹ അടുക്കള ഒരുക്കി പഞ്ചായത്തും മുളന്തുരുത്തി മാർത്തോമ കത്തീഡ്രൽ പള്ളിയും. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ബേസിലിന്റെ നേതൃത്വത്തിൽ പള്ളിയിലെ യുവജങ്ങളും ഈ സേവന പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്. നന്മ കേറ്ററിങ് ഉടമ തോമസിന്റെ നേതൃത്വത്തിലാണ് പാചക പ്രവർത്തനങ്ങൾ നടന്നത്. വാർഡ് മെമ്പർമാർ, ആർആർടി പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്.

LifeKochi Web Desk | May 18, 2021, 7:13 p.m. | Mulanthuruthy