.

#perumbavoor news

പെരുമ്പാവൂർ: ചുമർ ചിത്രം വരച്ചും, അധ്യാപക ദിനാഘോഷ ഗാന ശില്പം അവതരിപ്പിച്ചും കലാധ്യാപകരുടെ കൂട്ടായ്മ കൂട്ടം

പെരുമ്പാവൂർ: അധ്യാപക ദിനാഘോഷ പരിപാടിയുടെ ഭാ​ഗമായി കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കലാധ്യാപകർ കൂട്ടം എന്ന പേരിൽ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചുമർ ചിത്രം വരച്ചും, അധ്യാപക ദിനാഘോഷ ഗാന ശില്പം അവതരിപ്പിച്ചും ഒത്തുകൂടി. അദ്ധ്യാപക കൂട്ടായ്മയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ആരംഭിച്ച യൂട്യൂബ് ചാനൽ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എം. നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. എം.കെ പൗലോസ്, പി.സി. രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചിത്ര ഭിത്തി തയ്യാറാക്കുന്നതിന് കലാധ്യാപകരായ സജീഷ്, എം.കെ. പൗലോസ്, അനൂപ്, മനോജ്, രാഗേഷ്, ഷൈനി എന്നിവർ നേതൃത്വം നൽകി. സംഗീത അധ്യാപകനായ പി.സി. രാജേഷ്, എഴുതിയ വരികൾ സംഗീത അധ്യാപകൻ ബാബുരാജ് ചിട്ടപ്പെടുത്തി സംഗീത അധ്യാപകർ ആലപിച്ചു.

LifeKochi Web Desk | Sept. 3, 2021, 11:47 p.m. | Perumbavoor