.

പെരുമ്പാവൂർ : സർക്കാരിന്റെ കെട്ടിട നികുതി കൊള്ളക്കെതിരെ UDF മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു.

പെരുമ്പാവൂർ : കെട്ടിട നികുതി വർദ്ധനവിനെതിരെ മുനിസിപ്പൽ ഓഫീസിനു മുന്നിൽ UDF മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തു് പ്രസിഡന്റ് ബേസിൽ പോൾ സമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം യുത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.കെ.രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, മൊയ്തീൻ കുന്നത്താൻ, പി വി സാജൻ, പി.കെ.മുഹമ്മദ് കുഞ്ഞു്, എൻ.എ. റഹിം, വി. ഇ. റഹീം, ഷറഫ്, മിനി ജോഷി, പി വി നൗഷാദ്, തോമസ് മാത്യൂസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 26, 2023, 11:03 p.m. | Perumbavoor