.

പെരുമ്പാവൂർ : ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'നവകേരളവും ജ്ഞാന സമൂഹവും' എന്ന വിഷയത്തിൽ സെമിനാർ നടന്നു.

പെരുമ്പാവൂർ : എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'നവകേരളവും ജ്ഞാന സമൂഹവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ മുൻ വിദ്യാഭ്യാസ മന്തി എം എ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡന്റ് പി കെ സോമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ വിഷയാവതരണം നടത്തി. ചടങ്ങിൽ വിവിധ മത്സര വിജയികൾക്കും, മികച്ച ലൈബ്രറിക്കും, താലൂക്കിനും ഉള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം വിവിധ പുരസകാര ജേതാക്കളെ ആദരിക്കുകയും ചെയ്തു. നഗര പിതാവ് ടി എം സക്കീർ ഹുസൈൻ, മുൻ എം എൽ എ മാരായ ജോൺ ഫെർണാണ്ടസ്, സാജു പോൾ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ലെറ്റിഷ ഫ്രാൻസിസ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം കെ മനോജ് എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ, താലൂക്ക് ഭാരവാഹികൾ, നിരവധി ഗ്രന്ധശാലാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ലൈബ്രറി കൗൺസിലിലെ കലാകാരൻമാർ അണിനിരന്ന നാടകവും അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 20, 2022, 10:05 p.m. | Perumbavoor