.

#perumbavoor news

പെരുമ്പാവൂർ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കോടതി പരിസരം ശുചീകരിച്ചു

പെരുമ്പാവൂർ: കോടതി പരിസരത്ത് ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഉദ്‌ഘാടനം ജില്ലാ ജഡ്ജ് ജ്യോതിസ് ബെൻ നിർവഹിച്ചു. ശുചീകരണ പരിപാടിയിൽ മുൻസിഫ് അത്തീഖ് റഹ്മാൻ, മജിസ്ട്രേറ്റ് അഞ്ചു ക്ലീറ്റസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.കെ.ജയപാലൻ, സെക്രട്ടറി അഡ്വ. അലക്സാണ്ടർ കോശി, അഭിഭാഷകർ, കോടതി ജീവനക്കാർ, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി അലക്സാണ്ടർ കോശി ശുചീകരണ പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു.

LifeKochi Web Desk | Oct. 2, 2021, 10:49 p.m. | Perumbavoor