.

പെരുമ്പാവൂർ : പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം സെന്റ് തോമസ് ഓർഫനേജ് ചാപ്പലിൽ ദുഃഖവെള്ളിയാഴ്ച പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു.

പെരുമ്പാവൂർ : പള്ളി വികാരി റവ.ഫാ. പാറേക്കര പൗലോസ് കോർ എപ്പിസ്കോപ്പ ശുശ്രൂഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യേശു ക്രിസ്തുവിന്റെ കുരിശു യാത്രയുടെ സ്മരണ പുതുക്കിക്കൊണ്ടുള്ള പ്രദക്ഷണങ്ങൾ നടന്നു. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഒരു മണിയോടുകൂടി ഉച്ച ഭക്ഷണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു. റവ.ഫാ. പാറേക്കര പൗലോസ് കോർ എപ്പിസ്കോപ്പ പള്ളി വികാരി, ബേബി വി ജോസഫ് പള്ളി സെക്രട്ടറി, സോണി വർഗ്ഗീസ് പള്ളി ട്രസ്റ്റി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 7, 2023, 9:16 p.m. | Perumbavoor