.

#perumbavoor news

പെരുമ്പാവൂർ: ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ

പെരുമ്പാവൂർ: ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. യൂണിയൻ ബാങ്ക് കവലയിൽ നിന്നാരംഭിച്ച് യാത്രി നിവാസിൽ ചേർന്ന സമാപന യോഗം സി ഐ ടി യു ജില്ലാ കമ്മറ്റിയംഗം പി എം സലിം ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി വി ഇ റഹിം അദ്ധ്യക്ഷനായ പരിപാടിയിൽ എ ഐ ടി യു സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ സ്വാഗതം പറഞ്ഞു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ ഇ നൗഷാദ്, എസ് ടി യു ദേശീയ കൗൺസിൽ അംഗം ഷിബു മീരാൻ, ഐ എൻ ടി യു സി റീജിയണൽ പ്രസിഡന്റ് സദാശിവൻ, എസ് ടി യു മണ്ഡലം സെക്രട്ടറി എം എസ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. വി പി ഖാദർ , പി ജി മഹേഷ് , അഡ്വ രമേശ് ചന്ദ്,സി വി ജിന്ന, ടി എം നസീർ ,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

LifeKochi Web Desk | Sept. 26, 2021, 10:14 p.m. | Perumbavoor