.

പെരുമ്പാവൂർ : പി.എം. വിശ്വകർമ്മ കൗശൽ സമ്മാൻ യോജന പഠന ക്ലാസ് നടത്തി.

പെരുമ്പാവൂർ : പരമ്പരാഗത കൈവേലക്കാരുടെ തൊഴിൽ പരവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പി.എം വിശ്വ കർമ്മ കൗശൽ സമ്മാൻ യോജന എന്ന പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പെരുമ്പാവൂരിൽ പഠന ക്ലാസ് നടത്തി. ഡി എം ആർ സി റിട്ട. എൻജിനീയർ എം. ജി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. സി. അജയഘോഷ് അധ്യക്ഷത വഹിച്ചു. പഠന ക്ലാസ്സിൽ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുള്ള ഭരണ സമിതി അംഗം വി. വിശ്വനാഥൻ ആചാരി മുഖ്യ പ്രഭാഷണം നടത്തി. വി. മുരളിധരൻ, ടി. രവീന്ദ്രൻ. പി. എസ്. ശിവൻ, എൻ. ടി. ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 14, 2023, 10:55 p.m. | Perumbavoor