.

#perumbavoor news

പെരുമ്പാവൂർ: രാജീവ് യൂത്ത് ഫൗണ്ടേഷൻ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

പെരുമ്പൂവൂർ: സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 158ാം ജയന്തി ആഘോഷിച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി അഡ്വ. ടി.ജി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രിൻസ് മാത്യു, രാജീവ് യൂത്ത് ഫൗണ്ടേഷൻ സെക്രട്ടറിമാരായ അരുൺ ചാക്കപ്പൻ, അഫ്സൽ വട്ടക്കാട്ടുപടി, ബിനു ചാക്കോ, വിമേഷ് വിജയൻ, സന്തോഷ് പനിച്ചുകുടി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജെ.കെ. റെജി ബേസിൽ, ജോജോ, അരുൺ ഗോപി, ബിജു ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 28, 2021, 2:51 p.m. | Perumbavoor