.

#perumbavoor news

പെരുമ്പാവൂർ: ട്രാവൻകൂർ റയോൺസ് കിൻഫ്രക്ക് കൈ മാറുന്നതിനെതിരെ പ്രമേയം

പെരുമ്പാവൂർ: ട്രാവൻകൂർ റയോൺസ് പ്രദേശം കിൻഫ്രക്ക് കൈ മാറുന്നതിൽ പ്രദേശത്തെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് 27-ാം വാർഡ് കൗൺസിലർ ബീവി അബൂബക്കർ പെരുമ്പാവൂർ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചു. ഏക്കറോളം വരുന്ന ഭൂമി വ്യവസായ സ്ഥാപനങ്ങൾക്ക് കൈ മാറുന്നതിനു പകരം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മെഡിക്കൽ കോളേജ്, സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം എന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. 8-ാം വാർഡ് കൗൺസിലർ പോൾ പാത്തിക്കൽ, 27-ാം വാർഡ് കൗൺസിലർ ബീവി അബൂബക്കർ തുടങ്ങിയവർ പ്രതികരിക്കുന്നു.

LifeKochi Web Desk | Sept. 23, 2021, 10:51 p.m. | Perumbavoor