.

പെരുമ്പാവൂർ : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

പെരുമ്പാവൂർ : തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി പത്രോസ് ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എം ശശി, ജോയിന്റ് സെക്രട്ടറിമാരായ ആർ എം രാമചന്ദ്രൻ, തമ്പി പോൾ, ട്രഷറർ ടി എസ് രാജൻ, സി പി ഐ എം ഏരിയെ സെക്രട്ടറി സി എം അബ്ദുൾ കരിം, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി കെ സോമൻ, കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് കെ പി അശോകൻ, പി ടി ജ്യോതീഷ് കുമാർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 10, 2023, 7:39 p.m. | Perumbavoor