.

പെരുമ്പാവൂർ : കാരുണ്യത്തിന്റെ കരുതലൊരുക്കി തണൽപരിവാർ വിഷു, റമദാൻ കാരുണ്യ സംഗമം നടത്തി.

പെരുമ്പാവൂർ : സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സ്നേഹസാന്ത്വനം ഒരുക്കി മാതൃകാ പ്രവർത്തനങ്ങളുമായി തണൽപരിവാർ സൊസൈറ്റി. ഒരുമിക്കാം കൈകോർക്കാം ഭിന്നശേഷി സമൂഹത്തിന്റെ കരുതലായി, തണലായി എന്ന സന്ദേശവുമായി ഭിന്നശേഷി കുടുംബങ്ങളുടെയും അംഗപരിമതരുടെയും രക്ഷാകർതൃ സംഘടന തണൽപരിവാർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിഷു റമദാൻ കാരുണ്യ സംഗമം വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ തണൽപരിവാർ കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇതിൻറെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കുള്ള വിഷു, റമദാൻ പ്രത്യേക കിറ്റുകളുടെ വിതരണവും തണൽ പരിവാർ സംസ്ഥാന കാര്യാലയത്തിൽ നടന്നു. തണൽ പരിവാർ സംസ്ഥാന ട്രഷറർ എം ആർ പ്രകാശ് അധ്യക്ഷത വഹിച്ച കാരുണ്യ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സ്മിത ഉണ്ണികൃഷ്ണൻ, പ്രീത ശോഭനൻ, രാജി ഷിനോജ്, പ്രവീണ പ്രഭാകർ, എം വി വിനീത, ബന്ധു കുമാർ, ഹാജറാ സയ്യിദ് മുഹമ്മദ് പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത തണൽ പരിവാർ കുടുംബങ്ങൾക്കുള്ള വിവിധങ്ങളായ ഉൽപന്നങ്ങളുടെയും പുതുവസ്ത്രങ്ങളുടെയും മരുന്നുകളുടെയും വിതരണം വിഷു റമദാൻ കാരുണ്യ സംഗമത്തിൽ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 14, 2023, 12:30 a.m. | Perumbavoor