NEWS
.
ഫോണ്‍ ചോര്‍ത്തല്‍; എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു
പ്രതിപക്ഷ നേതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് സമരം സംഘടിപ്പിച്ചു. കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിന്റെ മുൻപിൽ നടന്ന പ്രതിഷേധം സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവദാസ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മേഖല പ്രസിഡന്റ് ബിജോ പൗലോസ്, സെക്രട്ടറി പി.എം ഷൈൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
LifeKochi Web Desk | July 23, 2021, 1:53 p.m. | Koothattukulam