.

#mulanthuruthy

പി.കെ. സുരേന്ദ്രന്റെ കുടുംബത്തിന് ഒരു വീട് .... കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

മുളന്തുരുത്തിയിലെ സിപിഎം നേതാവും രാഷ്ട്രീയ- സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചിരുന്ന പി.കെ. സുരേന്ദ്രൻ വിടപറഞ്ഞിട്ട് രണ്ടു വർഷം പൂർത്തിയായി. ഈ അവസരത്തിൽ സിപിഎം മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരക്കുന്നം, മുളന്തുരുത്തി ലോക്കൽ കമ്മിറ്റികൾ മുൻകൈയെടുത്ത് നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ കുടുബാംഗങ്ങൾക്ക് കൈമാറി. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പി.കെ. സുരേന്ദ്രന്റെ ഭാര്യ ഷൈല സുരേന്ദ്രൻ, മക്കളായ പി.എസ്. കാർത്തിക്ക്, പി എസ് കീർത്തന എന്നിവർക്ക് കൈമാറി. സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.കെ റെജി താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 29, 2021, 12:50 p.m. | Mulanthuruthy