.

#kochi news

പി.എം.എസ്.സി. ബാങ്കിൽ ലോൺ അടക്കുന്നതിനായി ഈസി ട്രാൻസ്ഫർ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു

പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിൽ ലോൺ അടക്കുന്നതിനായി ഈസി ട്രാൻസ്ഫർ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു. ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിക്ഷേപകർക്ക് വീട്ടിലിരുന്ന് ലോൺ അടക്കാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സുരേഷ്, സെക്രട്ടറി ജെയ്മോൻ യു.ചെറിയാൻ, അസി. സെക്രട്ടറി ദിലീപ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 17, 2021, 12:39 p.m. | Palluruthy