.

#Vytila

വൈ​ദ്യുതി നിയമ ഭേദ​ഗതിക്കെതിരേ വൈറ്റിലയിൽ പ്രതിഷേധം...

വൈ​ദ്യുതി നിയമ ഭേദ​ഗതിക്കെതിരേ വൈദ്യുതി തൊഴിലാളികളു‍ടെ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാ​ഗമായി വൈറ്റിലയിലും സമരം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിനെ കുറ്റ വിചാരണ ചെയ്യുന്ന സമര പരിപാടി സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന വൈസ് പ്രസിഡണ്ട് കലേഷ് കുമാർ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മെംബർ കെ.ഡബ്ല്യൂ. സുനിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ ബെന്നി, ആര്യ പ്രകാശ്, സിപിഎം വൈറ്റില ലോക്കൽ സെക്രട്ടറി സുധീർ, കെ.എസ്. അപ്പൻ, ദിലീപ് കുമാർ, ശ്രീകുമാർ, ഇ. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | July 19, 2021, 10:15 p.m. | Vyttila