.

#Puthenvelikkara

പുത്തൻവേലിക്കര: കീഴുപ്പാടം സൽബുദ്ധി മാതാ പള്ളി ഇടവകയിലെ പ്രമുഖരെ ആദരിച്ചു

പുത്തൻവേലിക്കര കീഴുപ്പാടം സൽബുദ്ധി മാതാ പള്ളി ഇടവകയിലെ ഡോക്ടർമാർ, നഴ്സുമാർ, വനംവകുപ്പ് ഉദ്യോ​ഗസ്ഥർ, ആശ പ്രവർത്തകർ എന്നിവരെയും പഞ്ചായത്തിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അഞ്ചാം വാർഡ് മെമ്പർ തുടങ്ങിയവരെയും ആദരിച്ചു, കൂടാതെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എം.എസി.എയ്ക്ക് റാങ്ക് നേടിയ വിദ്യാർത്ഥിനിയേയും ആദരിക്കുകയുണ്ടായി. പുത്തൻവേലിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസ്, അഞ്ചാം വാർഡ് മെമ്പർ ലൈജു കാട്ടാശ്ശേരി, വില്ലേജ് ഓഫീസർ എൻ.എം. ഹുസൈൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബിജോഷ്, കീഴുപ്പാടം സൽബുദ്ധി മാതാ ചർച്ച് വികാരി ഫാ. ജാ​ക്സൺ വലിയ പറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ജിൻസൺ പടിയിൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 16, 2021, 9:41 p.m. | Puthenvelikara