.

#Puthenvelikkara

പുത്തൻവേലിക്കര: 67 കുടുംബങ്ങൾക്ക് മാസം 250 രൂപയുടെ സാധനങ്ങൾ ഒരു വർഷത്തേയ്ക്ക് .....

പുത്തൻവേലിക്കര ഇഞ്ചാരകുന്ന് സ്വദേശിയും ലയൺസ് ഇന്റർനാഷണൽ അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറിയുമായ ലയൺ ജോസഫ് തേക്കിനേത്ത് കോവിഡ് കാലത്ത് നന്മയുടെ മറ്റൊരു മുഖമാകുകയാണ്. 67 കുടുംബങ്ങൾക്ക് മാസം 250 രൂപയുടെ സാധനങ്ങൾ ഒരു വർഷത്തേയ്ക്ക് ഒരുക്കിയിരിക്കുകയാണ് ഇദ്ദേഹം. ഈ പരിപാടിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ വി. സി. ജെയിംസ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ ലയൺ സി. ജെ. ജെയിംസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 1, 2021, 4:04 p.m. | Puthenvelikara