.

പുത്തൻവേലിക്കര: ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മോക് ഡ്രിൽ നടന്നു.

പുത്തൻവേലിക്കര: കേന്ദ്ര സംസ്ഥാന ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പുത്തൻവേലിക്കര സ്റ്റേഷൻ കടവിന് സമീപം മോക്ഡ്രിൽ നടന്നു. പ്രളയ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക് ഡ്രിൽ നടത്തിയത്. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, വി ജി റോയ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പറവൂർ, ഫാ. പോൾ തോമസ് കോർഡിനേറ്റർ ഐ ഐ ജി ഗ്രൂപ്പ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സിമി ബിജു.

LifeKochi Web Desk | March 16, 2022, 8:45 p.m. | Puthenvelikara