.

#Puthenvelikkara

പുത്തൻവേലിക്കര: എളന്തിക്കര ഹൈസ്‌കൂളിൽ ഫുൾ A+ നേടിയ വിദ്യാർഥികളെ

മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളായിരുന്ന ഷൈൻ മാത്തപ്പന്റെയും ജെറോബ്‌ ജേക്കബിന്റെയും ഓർമ്മയ്ക്കായി എളന്തിക്കര ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+ നേടിയ എളന്തിക്കര ഹൈസ്‌കൂളിലെ 36 കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ നിർവഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗം ഷാരോൺ പനയ്ക്കൽ അവാർഡ് വിതരണം ചെയ്തു. ഏഴാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഡിറ്റോ തട്ടിൽ, സെക്രട്ടറി ഡിക്സൺ ഡേവിസ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം കൊടുത്തു. ഇത്തരം ഒരു അഭിനന്ദന പരിപാടി സംഘടിപ്പിച്ചതിൽ നന്ദി ഉണ്ടെന്ന് വിദ്യാർത്ഥിനി ജോവിയൽ റോസ് പറഞ്ഞു.

LifeKochi Web Desk | Aug. 7, 2021, 8:06 p.m. | Puthenvelikara