.

#Puthenvelikkara

പുത്തൻവേലിക്കര: വിജയത്തിളക്കത്തിന്റെ 29 A+ മായി വിവേകചന്ദ്രിക സഭ ഹയർ സെക്കണ്ടറി സ്കൂൾ

കോവിഡ് പ്രതിസന്ധിയിലും വിജയത്തിളക്കത്തിന്റെ 29 A+ മായി പുത്തൻവേലിക്കര വിവേകചന്ദ്രിക സഭ ഹയർ സെക്കണ്ടറി സ്കൂൾ. ഇത്തവണ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നതവിജയം നേടിയ സന്തോഷത്തിലാണ് പുത്തൻവേലിക്കര വിവേകചന്ദ്രിക സഭ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും. ക്ലാസുകൾ കൂടുതലും ഓൺലൈൻ ആയിരുന്നു. എങ്കിലും കുട്ടികൾ നേടിയ ഈ തിളക്കമാർന്ന വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പാൾ ജയ്മാത്യുവും പിടിഎ പ്രസിഡന്റ് അനൂപ്കുമാറും പറഞ്ഞു.ഹയർസെക്കണ്ടറി പരീക്ഷയിൽ മികച്ചവിജയം നേടിയ കെ.ദൃശ്യ, അലീന സാബു, പി. ജെ. മെറീറ്റ, ജെസ്‌ലിറ്റ് സെബാസ്റ്റ്യൻ, അമേയ സജിത്ത്, ശബരി വി. രാജീവ്‌ എന്നീ കുട്ടികൾ ലൈഫ് കൊച്ചിയോട് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 29, 2021, 4:09 p.m. | Puthenvelikara