NEWS
.
കിഴകൊമ്പ് വളപ്പ് ജംഗ്ഷനിലെ ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
കൂത്താട്ടുകുളം: കിഴകൊമ്പ് വളപ്പ് ജംഗ്ഷനിലെ ഗ്രൗണ്ട് നവീകരിച്ച് ഇൻഡോർ സ്റ്റേഡിയമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. 50 വർഷമായി കാടുകേറി കിടക്കുന്ന ഈ സ്ഥലം പ്രദേശവാസികൾക്ക് ഉപകാരപ്രദമാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നെസ്റ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് വൃത്തിയാക്കി. മികച്ച സ്പോർട്സ് ഗ്രൗണ്ട് നിർമിക്കണമെന്ന് ജനപ്രതിനിധികളോട് ഇവർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. നെസ്റ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജി, ട്രഷറർ സന്തോഷ്, പ്രദേശവാസി വിൽസൺ എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | Aug. 16, 2021, 4:51 p.m. | Koothattukulam