.

#Farming

#kumbalangy

കുമ്പളങ്ങിയിലെ പൊക്കാളി പാടശേഖരത്തിൽ നെൽകൃഷിയിറക്കി...

കുമ്പളങ്ങി പഞ്ചായത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയുടെ ഭാ​ഗമായി പൊക്കാളി പാടശേഖരത്തിൽ ഞാറുനട്ടു. വൈറ്റിലയിലെ നെല്ല് ​ഗവേഷണ കേന്ദ്രത്തിന്റെയും സഹായത്തോടെയാണ് നെൽകൃഷി ഇറക്കിയത്. കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന തോമസ് ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എൻ.കെ. ഷീബ, അസി. എൻജിനീയർമാരായ അനു റേ മാത്യു, സെറിൻ പീറ്റർ, നെല്ല് ​ഗവേഷണ ​കേന്ദ്രം സീനിയർ റിസർച്ച് ഫെല്ലോ നിഷ പോൾ, പൊക്കാളി കർഷകൻ മാഞ്ചപ്പൻ, എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | July 12, 2021, 8:30 p.m. | Kumbalangy