.

#covid vaccine

#chellanam

ചെല്ലാനം പഞ്ചായത്തിൽ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ്

പോസിറ്റീവിറ്റി നിരക്ക് 50 ശതമാനത്തിൽ മുകളിലേക്ക് ഉയർന്ന ചെല്ലാനം പഞ്ചായത്തിൽ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആണ് ഇന്നലെ മുതൽ ഇവിടെ വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നത്. കോവിൻ പോർട്ടിൽ രജിസ്ട്രേഷൻ ചെയ്യിച്ചാണ് വാക്സിനേഷൻ കൊടുക്കുന്നത്. ഒരു ദിവസം അറുന്നൂറോളം പേർക്കാണ് വാക്സിൻ കൊടുക്കുന്നത്. ക്യാമ്പിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ എസ് സുഹാസ് ക്യാമ്പുകൾ സന്ദർശിച്ചു. എത്രയും വേ​ഗം ചെല്ലാനം പഞ്ചായത്തിലെ വാക്സിനേഷൻ പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസന്റെ നേതൃത്വത്തിലാണ് ആണ് ഇവിടെ വാക്സിനേഷൻ നടക്കുന്നത്.

LifeKochi Web Desk | June 2, 2021, 7:52 p.m. | Chellanam