.

#sslc

#palluruthy

പള്ളുരുത്തി ഡോൺ ബോസ്കോയിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു

കൊച്ചി കൂട്ട് സാമൂഹിക സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തി ഡോൺ ബോസ്കോയിലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡോൺ ബോസ്കോ ഹാളിൽ തമ്പി സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ആദരവ് ചടങ്ങ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അഷ്വിൻ, നോവൽ , അജിത്ത് , ജെയ്ഷ് , അനീഷ് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ഡോൺ ബോസ്കോ ഡയറക്ടർ ഫാദർ പി. ഡി. തോമസ്, പൊതുപ്രവർത്തകരായ രാജീവ് പള്ളുരുത്തി, സി.ഡി. തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 24, 2021, 6:22 p.m. | Palluruthy