.

#Kothamangalam

#CPI(M)

സ്ത്രീ സുരക്ഷക്ക് സ്‌ത്രീപക്ഷ കേരളം; സിപിഎം ന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു

സ്ത്രീകൾക്ക് എതിരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോതമംഗലത്ത് ഇന്നലെ വൈകിട്ട് കറുകടത്തെ യാക്കോബായ പാരിഷ് ഹാളിൽ സിപിഎം കോതമംഗലം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിൽ പൊതുയോഗം സംഘടിപ്പിച്ചു. എം.എൽ.എ. ആൻ്റണി ജോൺ, സിപിഎം കോതമംഗലം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.പി. മൈതീൻ ഷാ, കോതമംഗലം ഏരിയ സെക്രട്ടറി ആർ. അനിൽ കുമാർ, എ.ഐ.ഡി.ഡബ്ള്യു.എ. കോതമംഗലം വെസ്റ്റ് വില്ലേജ് കമ്മിറ്റി പ്രസിഡൻ്റ് വത്സ മുരളി, സെക്രട്ടറി ഷീല അജയൻ, കൗൺസിലർ കെ.എ. നൗഷാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 9, 2021, 2:23 p.m. | Kothamangalam