.

#mulanthuruthy

ആരക്കുന്നം സെന്റ് ജോർജ് ഹൈ സ്കൂളിൽ സ്റ്റഡി മെറ്റീരിയൽസ് ചലഞ്ചിന് തുടക്കം കുറിച്ചു

ആരക്കുന്നം സെന്റ് ജോർജ്ജസ് സ്‌കൂളിൽ പഠിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടി. വി, മൊബൈൽ ഫോൺ, മറ്റു പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ആരംഭിച്ച പദ്ധതിയാണ് 'സ്റ്റഡി മെറ്റീരിയൽസ് ചലഞ്ച്'. പൂർവ വിദ്യാർത്ഥികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്‌കൂളിൽ ലഭിച്ച ടി. വി, മൊബൈൽ ഫോൺ, പഠനോപകരണങ്ങൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിൽ വച്ച് വിതരണം ചെയ്തു. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 16, 2021, 4:22 p.m. | Mulanthuruthy