.

#Aluva

കോവിഡ് പ്രതിരോധ സാധനങ്ങൾ വിതരണം ചെയ്ത് തണൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ...

എറണാകുളം ജില്ലയിൽ പാലിയേറ്റീവ് കെയറിന്റെ മികച്ച പ്രവർത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യൂണിറ്റാണ് തായിക്കാട്ടുകര തണൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്. എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൾസ് ഒക്‌സി മീറ്റർ, പിപിഇ കിറ്റ്, മാസ്ക് ഉൾപ്പെടുന്ന കോവിഡ് കിറ്റുകൾ നൽകിയിരിക്കുകയാണ് തണൽ. പീപ്പിൾസ് ഫൗണ്ടേഷന്റെ കീഴിൽ വ്യത്യസ്ത മേഖലകളിൽ വിവിധ ചാരിറ്റി പ്രവർത്തങ്ങൾ ഇവർ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് പാലിയേറ്റീവ് കെയർ. തായിക്കാട്ടുകര ദാറുസ്സലാം ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ.എം. ഖാലിദ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് വൈസ് പ്രസിഡന്റ് എം. അലി ഉദ്ഘാടനം ചെയ്തു. പി.കെ.എ ജബ്ബാർ, മജീദ് കോശി, തണൽ പാലിയേറ്റീവ് കെയർ രക്ഷാധികാരി കെ.കെ. സലിം, തായിക്കാട്ടുകര ജമാഅത്ത് സെക്രട്ടി പി.ബി. അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വേണ്ടി എം.എം. അൻവർ കോവിഡ് പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. എംഇഎസ് ആലുവ താലൂക്ക് സെക്രട്ടറി കെ.എച്ച്. ഷംസുദീൻ സ്വാഗതവും എം.എം. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

LifeKochi Web Desk | June 4, 2021, 4:56 p.m. | Aluva