.

#Local news

#Aluva

എസ്എസ്എൽസിയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ആദരവും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകളും കൈമാറി

ആലുവ തോട്ടക്കാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതം വിജയം നേടിയ കുട്ടികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകളും കൈമാറി. പരിപാടിയുടെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. എംഎൽഎ അൻവർ സാദത്ത് മുഖ്യാഥിതി ആയി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 25, 2021, 6 p.m. | Aluva