.

#elanji

ഡി.വൈ.എഫ്.ഐ ഇലഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദർശന മുകളേൽതട്ട് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.

ഡി.വൈ.എഫ്.ഐ ഇലഞ്ഞി മേഖല കമ്മിറ്റിയുടെ കീഴിൽ ഇരുപതോളം സ്ത്രീകളടങ്ങുന്ന ദർശന മുകളേൽതട്ട് എന്ന പുതിയൊരു യൂണിറ്റ് രൂപീകരിക്കുകയുണ്ടായി. ഇലഞ്ഞി ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം സി പി ഐ (എം) കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനം സി പി ഐ (എം) ഇലഞ്ഞി ലോക്കൽ സെക്രട്ടറി വി.ജെ പീറ്റർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം അബി.കെ ശശി, മേഖല പ്രസിഡന്റ് ജോജു മാത്യു, മെമ്പർമാരായ സന്തോഷ് കോരപ്പിള്ളി, മാജി സന്തോഷ്, ബ്ലോക്ക് മെമ്പർമാരായ ഡോജിൻ ജോൺ, എൽസി ടോമി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | March 29, 2021, 5:27 p.m. | Elanji