.

#kaloor

#Protest

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം; കോൺഗ്രസ് (ഐ) മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് പ്രതിഷേധ ജ്വാല സംഘടപ്പിച്ചു

ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് (ഐ) മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാകമ്മിറ്റി എറണാകുളം മറൈൻ ഡ്രൈവിൽ നടത്തിയ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എംഎൽഎ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചു മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ലാൽ ബെർട്ട് ചെട്ടിയാംകുടി, സംസ്ഥാന കോ-ഓഡിനേറ്റർ എൻ.എം. അമീർ, അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയ വീട്ടിൽ, കെപിസിസി വാക്താവ് അജയ് തറയിൽ, ഡിസിസി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കരി, ജോസഫ് ആന്റണി, മൈനോരിറ്റി ഡിപ്പാർട്ട് മെന്റ് സംസ്ഥാന ഭാവികളായ കെ.എം. ഹാരിസ്, റഷീദ് കാച്ചാംകുഴി സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ പിഎ ഡീൻസ്, എ.എസ്. ജോൺ. ജില്ലാ ഭാരവാഹികളായ അജിത് പീറ്റർ, ജോഷി പറോക്കാരൻ റെഡ്‌ജൻ റിബെല്ലോ, എ.എം ഷാജഹാൻ, ടി.ബി റഷീദ്, ജയ്മോൻ തോട്ടുപുരം, പി.എ. അനസ്, സാബു പരിയാരം, നജീബ് താമരക്കുളം, സിയാദ് ഇടക്കൊച്ചി, അഡ്വ. ജസ്റ്റിൻ, താഹിർ എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | July 9, 2021, 11:11 p.m. | Kaloor