.

#Puthenvelikkara

മലിനജലം മാറ്റാതെ രക്ഷയില്ല... മേപ്പാടത്തെ ജനങ്ങൾ പ്രതികരിക്കുന്നു...

എളന്തിക്കര മേപ്പാടത്ത് മലിനജലം കെട്ടിക്കിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. പരിസരവാസികൾ ഇതുമൂലം കൊതുക് ശല്യവും കുടിവെള്ള പ്രശ്നവും ദുർ​ഗന്ധവും നേരിടുന്നു. സമീപത്തെ പറമ്പുകളിലെ കൃഷിയെയും വൃക്ഷങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. മഴക്കാലമായാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. എത്രയും വേ​ഗം പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ലൈഫ് കൊച്ചിയിലൂടെ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 31, 2021, 9:17 p.m. | Puthenvelikara