.

#Puthenvelikkara

#world water day

കുടിവെള്ളത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് ഈ പാവങ്ങൾ...

മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് ശുദ്ധ ജലം. എന്നാൽ ഈ ജലദിനത്തിലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. പുത്തൻവേലിക്കര പഞ്ചായത്തിലെ മുതുപറമ്പ്, സ്വപ്നപ്പൊക്കം നിവാസികൾ ഇന്നും കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് പഞ്ചായത്തിൽനിന്ന് രണ്ടുദിവസത്തിൽ ഒരിക്കൽ വരുന്ന ടാങ്കർ ലോറിയാണ്. ഇവിടെ വാട്ടർ അതോറിറ്റിയുടെ വെള്ളമെത്തിയിട്ട് അറുപത് ദിവസത്തോളമായി. അധികൃതരുടെ ഭാഗത്തുനിന്നും എന്തെങ്കിലും നടപടികൾ ഉടൻ തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LifeKochi Web Desk | March 22, 2021, 10:42 p.m. | Puthenvelikara