.

#thevara

തേവര: പെരുമാനൂർ സെന്റ് തോമസ് സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രവർത്തനമാരംഭിച്ചു

തേവര: പെരുമാനൂർ സെന്റ് തോമസ് സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കൗൺസിലർ ലതിക ടീച്ചർ അധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമ്മീഷണർ വൈ. നിസാബുദ്ദീൻ, സൗത്ത് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, പ്രധാനധ്യാപിക ലീന ​ഗ്രേഡ്, പിടിഎ പ്രസിഡന്റ് സുബീഷ് ലാൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 17, 2021, 11:54 p.m. | Thevara