.

തോപ്പുംപടി : കേരള ബാങ്ക് മട്ടാഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ വായ്പാ മേള സംഘടിപ്പിച്ചു.

തോപ്പുംപടി : ചുള്ളിക്കൽ കുമാർ ബിൽഡിംഗിൽ പ്രർത്തിക്കുന്ന മട്ടാഞ്ചേരി ബാങ്ക് ഹാളിൽ വച്ച് കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി എ ശ്രീജിത്ത് വായ്‌പാ മേള ഉദ്‌ഘാടനം ചെയ്തു. കേരള ബാങ്ക് എറണാകുളം ഏരിയ മാനേജർ ഫ്രാൻസിസ് ബെന്നി അദ്ധ്യക്ഷനായ യോഗത്തിൽ സിയാദ് കെ ബി സ്വാഗതം പറഞ്ഞു. വായ്പാമേളയിൽ ബാങ്ക് മാനേജർ ആർ ശ്യാംരാജ് കേരള ബാങ്കിലെ വിവിധ വായ്പാ പദ്ധതികളെപ്പറ്റിയും ബാങ്ക് നടപ്പിലാക്കിയിട്ടുള്ള ജനസുരക്ഷാ പദ്ധതികളെപ്പറ്റിയും സാമ്പത്തിക സാക്ഷരത കൈവരിക്കേണ്ട ആവശ്യകതയും, മാർഗ്ഗങ്ങളും വിശദീകരിച്ചു. മേളയിൽ 2.30 കോടി രൂപയുടെ വായ്പാ അനുവാദ പത്രങ്ങൾ വിതരണം ചെയ്തു. പുതുതായി 1.75 കോടി രൂപയുടെ വിവിധ വായ്പാ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 21, 2023, 10:37 p.m. | Thoppumpady